ഈ അത്യന്തശക്തി
എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു. (2 കൊരിന്ത്യർ 4 : 7)
120 പേരെ അടങ്ങുന്ന ശിഷ്യന്മാരുടെ സംഘം മർക്കോസിന്റെ മാളിക മുറിയിൽ ഇരുന്നപ്പോൾ ഒന്നാം നൂറ്റാണ്ടിൽ അവരുടെമേൽ ഇറങ്ങി വന്ന ദൈവത്തിൻറെ പരിശുദ്ധാത്മാവിനെ ഒരു അത്യന്തശക്തിയുണ്ട്. ആ അത്യന്തശക്തിയുടെ സവിശേഷതകൾ മൂന്നുവിധത്തിൽ നമ്മൾ കാണുന്നു.
- പെട്ടെന്ന് കൊടിയ കാറ്റ് അടിക്കുന്നത് പോലെ ആകാശത്തുനിന്ന് ഒരു മുഴക്കം.
- അഗ്നി ജ്വാലകൾ പോലെ പിളർന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി.
- എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
അപ്പോസ്തോല പ്രവർത്തി ഒന്നാമധ്യായത്തിന്റെ എട്ടാമത്തെ വാക്യത്തിന്റെ ഒരു പ്രവചന നിവൃത്തിയാണ് ഇവിടെ സംഭവിച്ചത്.
എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. (അപ്പൊ. പ്രവൃത്തികൾ 1 : 8)
ഈ പരിശുദ്ധാത്മാവിന്റെ ശക്തിയാണ് ഒരു അത്യന്തശക്തിയായി ക്രിസ്തു ശിഷ്യന്മാരുടെ മേൽ ഇറങ്ങിവന്നത് ഒന്നാം നൂറ്റാണ്ട് മുതൽ പകർന്നുകൊണ്ടിരിക്കുന്നതായ ദൈവശക്തിയുടെ ആഴങ്ങളെ കുറിച്ച് അപ്പോസ്തലനായ പൗലോസ് പിന്നെയും കുറച്ചൂടെ വ്യക്തമാക്കിയിരിക്കുന്നത്, എഫെസിയലേഖനത്തിൽ നാം കാണുന്നു. വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു. (എഫെസ്യർ 1 : 19)
വിശ്വസിക്കുന്ന നമ്മളിൽ വ്യാപരിക്കുന്ന ദൈവശക്തിയുടെ അളവറ്റ വലിപ്പത്തെക്കുറിച്ച് ഈ കാലഘട്ടത്തിൽ ഗ്രഹിച്ച് കർത്താവിൻറെ ശുശ്രൂഷ ചെയ്യുവാൻ ദൈവത്താൽ നാം നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
ഉത്തരേന്ത്യയുടെ മണ്ണിൽ വർഷങ്ങളായി കർതൃ ശുശ്രൂഷ ചെയ്യുന്ന ദൈവദാസന്മാർ നേരിടുന്ന നിരവധി വിഷയങ്ങൾക്ക് ഒരു പരിഹാരവും ഒരു ഉത്തരവും ദൈവ സന്നിധിയിൽ നമുക്കുണ്ട്. ഇസ്രായേൽ ഗ്രഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്ക് മാത്രമായി യേശുവിൻറ അപ്പോസ്തോലന്മാരെ അയച്ചപ്പോൾ അവരുടെമേൽ പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ ചില നിയോഗങ്ങളും അധികാരങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് നമ്മൾ സുവിശേഷങ്ങളിൽ കാണുന്നു. അവർക്ക് ദൈവം കൊടുത്ത ചില നിയോഗങ്ങൾ എന്തെല്ലാമെന്ന് നമ്മൾ കാണുമ്പോൾ,
1.അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കു അധികാരം കൊടുത്തു. (മത്തായി 10 : 1)
2.അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും (മർക്കോസ് 3 : 14) യേശു തൻറെ ശിഷ്യന്മാർക്ക് കൊടുത്തതായ ഈ പ്രത്യേക അധികാരം യേശു വിൻറെ കാലയളവിൽ പരസ്യ ശുശ്രൂഷയിൽ യേശുവിനോട് ചേർന്ന് ശുശ്രൂഷിപ്പാനുള്ള അധികാരമാണ് യേശു നൽകിയത്.
എന്നാൽ അപോസ്തോല പ്രവർത്തികൾ മൂന്നു മുതലുള്ള അധ്യായങ്ങളിൽ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും ഒക്കെ ദൈവം എത്രമാത്രം ശക്തിയോടുകൂടിയാണ് സുവിശേഷത്തിന്റെ സാക്ഷ്യം വഹിപ്പാൻ വേണ്ടി കരങ്ങളിൽ ഉപയോഗിച്ചതെന്ന് നമുക്ക് കാണുവാൻ കഴിയുന്നു.
അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു. (അപ്പൊ. പ്രവൃത്തികൾ 4 : 13)
പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ പഠിപ്പില്ലാത്ത വരും സാമാന്യ മനുഷ്യർ ആയിരുന്നവർ എന്നുള്ളതാണ് അവരുടെ വലിയ പ്രത്യേകത.
സാമാന്യ മനുഷ്യർ എന്ന് ജനം അവരെ വിലയിരുത്തി സാമൂഹ്യമായ ഉന്നതികളോ പിൻബലമോ ഒന്നും ഇല്ലാത്തവർ എന്ന് അവരെക്കുറിച്ച് പറഞ്ഞു. അവർക്ക് കൈത്താങ്ങൽ കൊടുക്കുവാൻ പരിശുദ്ധാത്മാവ് അല്ലാതെ ആരുമില്ലായിരുന്നു. ആ അത്യന്തശക്തിയിൽ അവർ വിശ്വസിച്ചു.
എന്നാൽ അവരെ യേശുവിനോട് കൂടെ ഉള്ളവരെന്ന് ജനം തിരിച്ചറിഞ്ഞു.
റീജിയന്റെ വിവിധ സംസ്ഥാനങ്ങളിലായി ഇന്ന് ശുശ്രൂഷകൾ ചെയ്തുവരുന്ന കത്തുഭ്യദാസന്മാർ വിവിധ പ്രതികൂല സാഹചര്യങ്ങൾ നേരിടുന്നവരാണ്.
അവർ യേശുവിനോട് കൂടെയുള്ളവർ എന്നും അവർ യേശുവിന്റെ നിയോഗം പ്രാപിച്ചവർ എന്നും ജനം തിരിച്ചറിയുന്ന ദിവസങ്ങളായി ഈ ദിവസങ്ങൾ മാറട്ടെ.
യേശുവിന്റെ രാജ്യത്തിനായി നിരന്തരം അധ്വാനിക്കുന്നവരെന്ന് തെളിയിക്കപ്പെടുന്ന ഒരു കാലഘട്ടമാണ് ഈ കാലഘട്ടം.
നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥം അല്ല എന്നറിഞ്ഞ് കർത്താവിൻറെ വേലയിൽ അധികം വർദ്ധിച്ചു വരിക എന്ന് പൗലോസ് പറഞ്ഞതുപോലെ തന്നെ നമ്മളെ ഭരമേൽപ്പിച്ച ശുശ്രൂഷയുടെ ദൗത്യം ആ നിയോഗം തിരിച്ചറിഞ്ഞ് നമ്മൾ കർത്താവിൻറെ വേലയിൽ ശക്തമായി മുൻപോട്ടു പോകുബൊൾ ഒരു പുതിയ വേദിയായി 2026 ദൈവത്തിൻറെ മക്കൾക്ക് വേണ്ടി തുറക്കപ്പെടുന്നു
എന്ന് നമുക്ക് പ്രത്യാശിക്കാം
പലപ്പോഴും നമ്മൾ സാമാന്യ മനുഷ്യരൊന്നും കഴിവില്ലാത്തവരെന്നും ഒക്കെ പറഞ്ഞ് ലോകം നമ്മളെ മുദ്ര അടിക്കുന്ന കാലഘട്ടത്തിൽ, പരിശുദ്ധാത്മാവിൽ പൂർണമായി ജീവിതം അർപ്പിക്കുന്ന ഒരു ദൈവത്തിൻറെ ദാസനെ സംബന്ധിച്ചിടത്തോളം അവർക്ക് ഭാരപ്പെടേണ്ട ആവശ്യമില്ല.
ഗസയുടെ നിർജനപ്രദേശത്തും വിഗ്രഹങ്ങളെ കൊണ്ട് നിറഞ്ഞ അഥേനയിലും എഫെസോസിലെ ശിഷ്യന്മാരുടെ നടുവിലും ഫിലിപ്പൈയിലെ കാരാഗ്രഹത്തിന്റെ നടുവിലും ദൈവം നിങ്ങളെ ഉപയോഗിക്കുവാൻ മതിയായ ദൈവം തന്നെ. ഈ അത്യന്തശക്തി നമ്മുടെ സ്വന്തമല്ല മറിച്ച് ദൈവത്തിൻറെ ദാനം അത്ര എന്ന് വ്യക്തമായി മനസ്സിലാക്കി മൺപാത്രങ്ങളിൽ പകർന്ന ഈ നിക്ഷേപം അനേകർക്ക് പ്രയോജനപ്പെടുവാൻ ഇടയായി തീരട്ടെ. ഈ അത്യന്തശക്തി പ്രാപിച്ചവരുടെ ഏറ്റവും വലിയ സവിശേഷതയാണ് അവർ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ ബുദ്ധിമുട്ടുന്നവർ ഉപദ്രവം അനുഭവിക്കുന്നവർ വീണുകിടക്കുന്നവർ എങ്കിലും നശിച്ചു പോകാത്തവർ യേശുവിൻറെ സുവിശേഷത്തിന്റെ മാഹാത്മ്യം കേവലം വചനത്തിൽ മാത്രമല്ല അത് ശക്തിയിലും ആണെന്ന് ഈ ലോകത്തിൽ തെളിയിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതിൽ നമുക്ക് ഏറെ ദൈവത്തെ മഹത്വപ്പെടുത്താം.