സുവിശേഷ യോഗങ്ങൾ
ദൈവകൃപയാൽ സൂററ്റ് ഡിസ്ട്രിക്റ്റിലുള്ള ലക്കട്കോട്ട്, അസൽവാ എന്നിവിടങ്ങളിൽ മെയ് 8-11 വരെ സുവിശേഷ യോഗങ്ങൾ നടത്തപ്പെട്ടു. പകൽ സഹോദരിമാർക്കായി പ്രത്യേക മീറ്റിംഗുകളിലും വൈകിട്ട് നടന്ന പൊതു മീറ്റിംഗുകളിലും റീജിയണൽ ഓവർസീയർ പാസ്റ്റർ ഈ പി സാംകുട്ടി ദൈവവചനം ശുശ്രുഷിച്ചു. നൂറു കണക്കിന് ആളുകൾ വിവിധ ഗ്രാമങ്ങളിൽനിന്നു വന്നു വചനം കേൾക്കുകയും അനുഗ്രഹം പ്രാപിക്കയും ചെയ്തു. Pastors ബിനു വർഗീസ്, കാന്തിലാൽ ഗാമിത്ത്, ദിനേശ് ഗാമിത്ത് എന്നിവർ നേതൃത്വത്തെ നൽകി. നവാപൂർ സോണ്ഗ്ഡ് ഏരിയയിലുള്ള പ്രവർത്തനങ്ങൾക്കായി ദൈവജനം പ്രാർത്ഥിക്കുമല്ലോ.