മഹനീയം ബൈബിൾ കോളേജിന്റെ 43-ാമത് ഗ്രാജുവേഷൻ

മഹനീയം ബൈബിൾ കോളേജിന്റെ 43-ാമത് ഗ്രാജുവേഷൻ

മഹനീയം ബൈബിൾ കോളേജിന്റെ 43-ാമത് ഗ്രാജുവേഷൻ നടന്നു

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ ഔദ്യോഗിക വേദപഠനശാലയായ മഹനീയം ബൈബിൾ കോളേജിന്റെ 43-ാമത് ഗ്രാജുവേഷൻ സമ്മേളനം 2026 ഏപ്രിൽ 1-ന് ബെദലാപൂർ ചർച്ച് ഓഫ് ഗോഡ് ക്യാമ്പസിലെ മഹനീയം ആശ്രമത്തിൽ നടന്നു.

രാവിലെ 9.30-ന് ഗ്രാജുവേഷൻ പ്രൊസഷനോടുകൂടി ഗ്രാജുവേഷൻ പ്രോഗ്രാം ആരംഭിച്ചു. തുടർന്ന് പ്രിൻസിപ്പൽ പാസ്റ്റർ ബെഞ്ചി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാസ്റ്റർ ജോൺസൻ തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു . പാസ്റ്റർ ഷിഞ്ജു തോമസ് സങ്കീർത്തന വായന നിർവഹിച്ചു.

അധ്യക്ഷപ്രസംഗത്തിന് ശേഷം സ്റ്റുഡന്റ്സ് ഡീൻ പാസ്റ്റർ ബിജു ഗോപാലൻ സന്നിഹിതരെ സ്വാഗതം ചെയ്തു. രജിസ്ട്രാർ പാസ്റ്റർ ഷിബു മാത്യു 2025–26 അധ്യയന വർഷത്തെ ബൈബിൾ സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി പാസ്റ്റർ മനു കെ. ചാക്കോ കൗൺസിൽ കോഴ്സുകളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

എഡ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ ഷിനോയ് സി. മാത്യു മഹനീയം ബൈബിൾ കോളേജിന്റെ ചരിത്രവും ദൈവത്തിന്റെ അത്ഭുതകരമായ നടത്തിപ്പും അനുസ്മരിച്ച് എല്ലാവരുടെയും സഹകരണത്തിന് നന്ദി രേഖപ്പെടുത്തി.

മുഖ്യ അതിഥിയായി പങ്കെടുത്ത റവ. ഡോ. ജെയിസൺ തോമസ് സുവിശേഷവേലയുടെ ആവശ്യകതയെയും സുവിശേഷത്തിന്റെ ശക്തിയെയും കുറിച്ച് ശക്തമായ സന്ദേശം നൽകി.

തുടർന്ന് റീജിയണൽ ഓവർസീയർ റവ. ഇ. പി. സാംകുട്ടി ഗ്രാജുവേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഈ വർഷം സി.ടി.എച്ച്., ബി.ടി.എച്ച്., സർട്ടിഫിക്കറ്റ് ഇൻ മിനിസ്റ്റീരിയൽ സ്റ്റഡീസ്, സർട്ടിഫിക്കറ്റ് ഇൻ മിനിസ്ട്രി, ക്രിസ്ത്യൻ കൗൺസലിംഗ്, ക്രിസ്ത്യൻ അപ്പോളജറ്റിക്സ് എന്നീ വിവിധ കോഴ്സുകളിലായി 46 വിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ചെയ്തു. ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ എം. പി. ഗൗതം ബിരുദധാരികൾക്കായി . തുടർന്ന് ഡോ. ജെസ്സി ജെയിസൺ, പ്രൊഫ. പോൾ രാജ്, പാസ്റ്റർമാരായ ബിജു തങ്കച്ചൻ, ബാബു തങ്കച്ചൻ, സിസ്റ്റർ സുനിത എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ ജെഫ്രിയും സംഘവും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കഴിഞ്ഞ വർഷങ്ങളിൽ മഹനീയം ബൈബിൾ കോളേജിന്റെ പ്രിൻസിപ്പലായും അധ്യാപകനായും സേവനമനുഷ്ഠിച്ച ശേഷം ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഡോ. ബെഞ്ചി മാത്യുവിനെയും, കൗൺസലിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ച ഡോ. ജോൺ സി. മുട്ടുവേലിയേയും ബൈബിൾ സ്കൂളിന്റെ ഉപഹാരം നൽകി റീജിയണൽ ഓവർസീയർ റവ. ഇ. പി. സാംകുട്ടി ആദരിച്ചു. തുടർന്ന് പുതിയ പ്രിൻസിപ്പലായി നിയമിതനായ പാസ്റ്റർ ബാബു തങ്കച്ചനെ ബൊക്കെ നൽകി സ്വീകരിക്കുകയും ചെയ്തു . പാസ്റ്റർ ജെസ്റ്റിൻ മാത്യു നന്ദിപ്രകാശനം നടത്തി. പാസ്റ്റർമാരായ ജിക്സൺ ജെയിംസ്, പി. ടി. മാത്യു, ഷിബു വർഗീസ്, വി. ഒ. വർഗീസ്, അജി ഗോഡ്സൺ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. പാസ്റ്റർ തോമസ് മാത്യുവിന്റെ സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു.