പാസ്റ്റേഴ്‌സ് ഫാമിലി സെമിനാർ
മെയ് 12, 13 തീയതികളിൽ പുണെ ഹിന്ദി , അഹ്മദ്നഗർ ഡിസ്ട്രിക്ടിലുള്ള ദൈവദാസന്മാരുടെയും കുടുംബത്തിന്റെയും സംയുക്ത സെമിനാർ പുണെ പിമ്പ്രി ദൈവസഭാഹാളിൽ വച്ച് വളരെ അനുഗ്രഹമായി നടന്നു. വിവിധ സെഷനുകളിൽ പാസ്റ്റേഴ്‌സ് ചന്ദ്രശേഖർ സലോഖേ ,ചന്ദ്രഹാസ് പിള്ളയ് എന്നിവർ ലീഡ് ചെയ്തു .പാസ്റ്റേഴ്‌സ് സാം സാമുവേൽ , ഈ പി സാംകുട്ടി , ബ്രദർ കെ കെ കോശി എന്നിവർ ക്ലാസ് എടുത്തു . ബ്രദർ ജാൻ കോശിയുടെ നേതൃത്വത്തിലുള്ള ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വo നൽകി . ഈ സെമിനാറിൽ സംബന്ധിച്ച എല്ലാ പാസ്റ്റേഴ്സിനും കുടുംബത്തിനും പ്രത്യേകം പാരിദോഷികം നൽകി. പ്രത്യേകം ക്രമീകരിച്ച മെഡിക്കൽ ക്യാമ്പ് ഈ സെമിനാറിന്റെ ഒരു സവിശേഷത ആയിരുന്നു. ബ്രദർ കെ കെ കോശി പാസ്റ്റർ സാം സാമുവേൽ എന്നിവരുടെ കഠിനമായ പരിശ്രമം ഈ ക്യാമ്പിന്റെ പിൻപിലുണ്ടായിരുന്നു . ശരീരം കൊണ്ടും ധനം കൊണ്ടും ഈ ക്യാമ്പിനുവേണ്ടി അധ്വാനിച്ച എല്ലാവരെയും സർവശക്തൻ ധാരാളമായി അനുഗ്രഹിക്കട്ടെ.